കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി ദിവ്യ സംഭവം കഴിഞ്ഞ് പതിനാല് ദിവസമായിട്ടും ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ ഇരുട്ടിൽ തപ്പുന്ന പോലീസിന് ഓലചൂട്ട് സമ്മാനിച്ച് കൊണ്ട് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സമരം. ഓലചൂട്ടുമായി ഡി.സി.സി ഓഫിസിൽ നിന്ന് ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന ഉന്നത സി.പി.എം നേതാക്കളിലേക്കും അവരുടെ ബിനാമികളിലേക്കും നീങ്ങുമെന്ന ഭയമാണ് പാർട്ടിയേയും പോലീസിനെയും ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും ഇതിന്റെ തെളിവാണ് ദിവ്യയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ സി.പി.എം ധൈര്യം കാണിക്കാത്തതെന്നുംപോലീസ് അന്വേഷണം സത്യസന്ധമാകാത്തത് സി.പി.എം ഉന്നതർ കുടുങ്ങുമെന്ന ഭയമാണെന്നും പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് കെ.എസ്.യു സംസ്ഥാന വൈസ് ' പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ടി.ഗിരിജ,റഷീദ് കവ്വായി, ഗിരീഷൻ നാമത്ത്,ഷിബു ഫർണാണ്ടസ്,എം.പി ജോർജ്,വിനോദ് പുതുക്കുടി,അനൂപ് പി.വി,മുഹമ്മദ് ഷിബിൽ,കെ.വി ചന്ദ്രൻ,രഞ്ജിത്ത് താളികാവ്,പി.എ ഹരി,വരുൺ എം.കെ,പത്മജ എൻ.പി,ഹരികൃഷ്ണൻ പാലയാട്,സുനിൽ താവക്കര,ഉഷാകുമാരി,ശ്രീലത താളിക്കാവ്,രജീഷ് കെ.സി,റിജിൻ ബാബു, റൈജു ജയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.
Congress Commissioner's office marches with 'Olachut' to the police who are in the dark